കോഴിക്കോട്-കുറ്റിയാടി റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Posted on: February 22, 2014 9:03 am | Last updated: February 22, 2014 at 8:03 pm

കോഴിക്കോട്:വിദ്യാര്‍ത്ഥികള്‍ കൈകാണിച്ചിട്ട് ബസ് നിര്‍ത്തിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട്-കുറ്റിയാടി റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

പെട്ടെന്നുള്ള പണിമുടക്ക് ജനങ്ങളെ സാരമായി ബാധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ദനമേറ്റവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്നറിയിപ്പില്ലാതെ പണിമുടക്കിയ ബസുകളെ നാളെ തെരുവില്‍ തടയുമെന്ന് ഡി വൈ എഫ് ഐ പ്രഖ്യാപിച്ചു.