അമൃതാനന്ദമഠത്തിനെതിരെ കേസെടുക്കാനാവില്ല: ചെന്നിത്തല

Posted on: February 21, 2014 12:31 pm | Last updated: February 22, 2014 at 12:08 am

ramesh chennithalaകൊച്ചി: അമൃതാനന്ദമയി മഠത്തിനെതിരെ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുസ്തകത്തിന്റെ ഉള്ളടക്കം അനുസരിച്ച് കേസെടുക്കാനാവില്ല. എന്നാല്‍ ഭക്തരുടെ പരാതിയിലാണ് ആരോപണമുന്നയിച്ചവര്‍ക്കെതിരെ കേസെടുത്തതെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യമായാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും സംഭവത്തില്‍ പ്രതികരണം വരുന്നത്. എന്നാല്‍ മഠം ഇതുവരം ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.

ഇന്നലെ രാത്രിയാണ് സോഷ്യല്‍ മീഡിയകളില്‍ അമൃതാനന്ദമയിക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുത്തത്. കൊല്ലം റൂറല്‍ എസ് പിയുടെ നിര്‍ദേശപ്രകാരം കരുനാഗപ്പള്ളി എസ് പിക്കാണ് അന്വേഷണ ചുമതല.