താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം വിജയിപ്പിക്കുക: എസ് ജെ എം

Posted on: February 20, 2014 3:04 pm | Last updated: February 21, 2014 at 1:03 pm

ullal 2കോട്ടക്കല്‍: നാളെ മലപ്പുറത്ത് നടക്കുന്ന ഉള്ളാള്‍ തങ്ങള്‍ അനുസ്മരണ സമ്മേളനം വിജയിപ്പിക്കാന്‍ മലപ്പുറം മേഖലാ എസ് ജെ എം അഭ്യാര്‍ഥിച്ചു. കോട്ടക്കല്‍, പൊന്‍മള, മലപ്പുറം, മേല്‍മുറി, ഊരകം, താഴക്കോട്, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ റൈഞ്ച്് കമ്മിറ്റികളും സമ്മേളനം വിജയിപ്പിക്കണമെന്ന് മുഅല്ലിംകളോട് അഭ്യാര്‍ഥിച്ചു. മലപ്പുറം വാദിസലാമില്‍ ചേര്‍ന്ന യോഗത്തില്‍ റൈഞ്ച് പ്രതിനിധികളായ കെ മുഹ്‌യിദ്ധീന്‍ ബഖവി, പി സി കോയമുസ്്‌ലിയാര്‍, അബൂബക്കര്‍ ലത്തീഫി, ഇബ്രാഹീം ബാഖവി, അബ്ദുന്നാസര്‍ സഖാഫി, ബീരാന്‍ ഫൈസി, പി ടി സൈനുദ്ധീന്‍ ബാഖവി, എം സി മൗലവി, പങ്കെടുത്തു. യോഗം ഇബ്രാഹീം ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഹ്‌സനി അധ്യക്ഷത വഹിച്ചു.

സോണ്‍ നേതാക്കള്‍ പര്യടനം നടത്തി
തിരൂരങ്ങാടി: മലപ്പുറത്ത് നടക്കുന്ന താജുല്‍ഉലമാ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി തിരൂരങ്ങാടി സോണ്‍ എസ് വൈ എസ് നേതാക്കള്‍ യൂണിറ്റുകളില്‍ പര്യടനം നടത്തി. തിരൂരങ്ങാടി സര്‍ക്കിളില്‍ കുഞ്ഞിമോന്‍ഫൈസി മഖ്ബറ സിയാറത്തോടെ ആരംഭിച്ച പര്യടനത്തിന് ഇ മുഹമ്മദലി സഖാഫി, സലാം ഹാജി പുകയൂര്‍ നേതൃത്വം നല്‍കി. ഏ ആര്‍ നഗറില്‍ മമ്പുറം മഖാം സിയാറത്തോടെ ആരംഭിച്ച പര്യടനത്തിന് കെ പി ഇമ്പിച്ചിക്കോയതങ്ങള്‍,ഹമീദ് തിരൂരങ്ങാടി, പരപ്പനങ്ങാടിയില്‍ ഔക്കോയ മുസ്‌ലിയാര്‍ മഖ്ബറ സിയാറത്തോടെ ആരംഭിച്ച പര്യടനത്തിന് വിടി ഹമീദ് ഹാജി,പി മുഹമ്മദ് ബാവമുസ്‌ലിയാര്‍, നന്നമ്പ്രയില്‍ കുണ്ടൂര്‍ ഉസ്താദ് മഖാം സിയാറത്തോടെ ആരംഭിച്ച പര്യടനത്തിന് ശംസുദ്ദീന്‍ ഇംദാദി,ടി ഉബൈദ് മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മഞ്ചേരി: താജുല്‍ ഉലമ അനുസ്മരണ സമ്മേളന ഭാഗമായി നടക്കുന്ന മഞ്ചേരി സോണ്‍ എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളുടെ യൂനിറ്റ് പര്യടനം ആവേശമായി. മഞ്ചേരി, കാരക്കുന്ന്, എളങ്കൂര്‍ അബ്ദുര്‍റഹ്മാന്‍ കാരക്കുന്ന്, അബ്ദുര്‍റഹീം സഅദി, ശമീര്‍ പൂല്ലൂര്‍, ഹനീഫ പത്തപ്പിരിയം എന്നിവര്‍ നേതൃത്വം നല്‍കി. പയ്യനാട്, പാണ്ടിക്കാട് സര്‍ക്കിളുകളില്‍ മുഹമ്മദ് ശറീഫ് നിസാമി, അബ്ദുല്ല മേലാക്കം, ഹൈദര്‍ പാണ്ടിക്കാട് എന്നിവരും പുല്‍പറ്റ, തൃപ്പനച്ചി സര്‍ക്കിളുകളില്‍ ഹംസ മാസ്റ്റര്‍, മുജീബ് കൂട്ടാവ്, യൂസുഫ് പെരിമ്പലം എന്നിവരും പന്തലൂര്‍, ആനക്കയം. മങ്കട സര്‍ക്കിളുകളില്‍ സിദ്ദീഖ് ചിറ്റത്തുപാറ, സ്വലാഹുദ്ദീന്‍ മങ്കട, സിറാജ് കിടങ്ങയം എന്നിവരും നേതൃത്വം നല്‍കി.
തിരൂരങ്ങാടി: എസ് വൈ എസ് കോട്ടക്കല്‍ സോണിലെ ആറ് സര്‍ക്കിളുകള്‍ക്ക് കീഴിലെ 65 യൂനിറ്റുകളിലും നേതൃപര്യടനം പൂര്‍ത്തിയായി. മുഹ്‌യുദ്ധീന്‍ ബാഖവി എടരിക്കോട്, സുലൈമാന്‍ ഇന്ത്യനൂര്‍, യഅ്ഖൂബ് അഹ്‌സനി, ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്ല മുസ്‌ലിയാര്‍, ഉസ്മാന്‍ ചെറുശ്ശോല, ബശീര്‍ അഹ്‌സനി നേതൃത്വം നല്‍കി.

മദ്‌റസകള്‍ക്ക് നാളെ അവധി
മലപ്പുറം: താജുല്‍ ഉലമ അനുസ്മരണത്തിന്റെ ഭാഗമായി നാളെ ജില്ലയില്‍ മദ്‌റസകള്‍ക്ക് അവധിയായിരുക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയിച്ചു.

വളണ്ടിയേഴ്‌സ് മീറ്റ് ഇന്ന്
മലപ്പുറം: സമ്മേളനത്തിന്റെ് 313 അംഗ വളണ്ടിയര്‍മാരുടെ സമ്പൂര്‍ണ സംഗമം ഇന്ന് വൈകുന്നേരം നാല് മണിക്ക് സമ്മേളന നഗരിയില്‍ നടക്കും. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, പി എം മുസ്തഫ മാസ്റ്റര്‍, അലവി സഖാഫി കൊളത്തൂര്‍, പടിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, പി കെ മുഹമ്മദ് ശാഫി, എം ദുല്‍ഫുഖാറലി സഖാഫി, വളണ്ടിയര്‍ ചീഫ് ഒ എം എ റശീദ്്, എം അബ്ദുര്‍റഹ്മാന്‍ കാരക്കുന്ന്, എം ബദറുദ്ദീന്‍ കോഡൂര്‍ നേതൃത്വം നല്‍കും.

സ്വാഗത സംഘം മീറ്റിംഗ് ഇന്ന്
മലപ്പുറം: താജുല്‍ ഉലമ അനുസ്മരണത്തിന്റെ സ്വാഗത സംഘം അവലോകന യോഗം ഇന്ന് വൈകുന്നേരം നാല് മണിക്ക് മലപ്പുറം വാദീസലാമില്‍ ചേരുമെന്ന് ജനറല്‍ കണ്‍വീനര്‍ പൊന്മള അബ്ദുല്‍ഖാദിര്‍മുസ്‌ലിയാര്‍ അറിയിച്ചു.