വീട്ടില്‍ കഞ്ചാവ് കൃഷി, ചിത്രം ഫേസ്ബുക്കില്‍, ഉടമ അറസ്റ്റില്‍

Posted on: February 20, 2014 12:33 pm | Last updated: February 20, 2014 at 12:33 pm

kanjavuകൊച്ചി: ഫേസ്ബുക്ക് കൊണ്ട് പലരും കുരുക്കിലായിട്ടുണ്ടെങ്കിലും ഇത്തരമൊരു പൊല്ലാപ്പ് ഡേവിസ് പ്രതീക്ഷിച്ചിരുന്നില്ല. വീട്ടിലെ ടെറസിന് മുകളില്‍ കൃഷി ചെയ്ത കഞ്ചാവ് ചെടിയുടെ ചിത്രം ഫേസ്ബുക്കിലിട്ട വീട്ടുടമയെ പോലീസ് കൈയോടെ പൊക്കി. പറവൂര്‍ ചേന്ദമംഗലം കോട്ടയില്‍ കോവിലകം കടിയന്‍ ഡേവിസ് (54) ആണ് അറസ്റ്റിലായത്. സൃഹൃത്തിനെ കാണിക്കാന്‍ വേണ്ടിയാണ് ഡേവിസ് ചിത്രം ഫേസ്ബുക്കിലിട്ടത്. എന്നാല്‍ കണ്ടത് എക്‌സൈസ് സംഘമാണ്.

അന്യസംസ്ഥാന തൊഴിലാളി, നാട്ടില്‍ നിന്നു കൊണ്ടുവന്ന ഔഷധച്ചെടിയുടെ വിത്താണെന്നുപറഞ്ഞ് നല്‍കിയതാണ് നട്ടതെന്ന് വീട്ടുടമ എക്‌സൈസുകാരോട് പറഞ്ഞു. ഡേവിസിനെ പറവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.