താജുല്‍ ഉലമ അനുസ്മരണ സമ്മേളനം വിജയിപ്പിക്കുക: എസ് എം എ

Posted on: February 19, 2014 11:21 pm | Last updated: February 19, 2014 at 11:21 pm

കോഴിക്കോട്: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നാളെ മലപ്പുറത്ത് നടക്കുന്ന താജുല്‍ ഉലമ അനുസ്മരണ സമ്മേളനം വന്‍ വിജയമാക്കാന്‍ മഹല്ല്, മദ്‌റസ, സ്ഥാപന ഭാരവാഹികളും പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് എസ് എം എ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആഹ്വാനം ചെയ്തു.
പൊന്നാനി ശാദിമഹലില്‍ ചേര്‍ന്ന സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗത്തില്‍ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് പി എം എസ് തങ്ങള്‍ തൃശൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. കെ എം എ റഹീം, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, ഇ യഅ്ഖൂബ് ഫൈസി, അബ്ദുഹാജി വേങ്ങര, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ കാസര്‍കോട്, പി ടി സി മുഹമ്മദലി മാസ്റ്റര്‍, അബൂബക്കര്‍ ശര്‍വാനി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, വി വി അബൂബക്കര്‍ സഖാഫി, ക്ലാരി ബാവ മുസ്‌ലിയാര്‍, സൂര്യ ശംസുദ്ദീന്‍ ആലപ്പുഴ സംബന്ധിച്ചു.