ശമ്പളം വാങ്ങുന്നില്ലെന്ന് തിരുവഞ്ചൂര്‍

Posted on: February 19, 2014 10:01 am | Last updated: February 19, 2014 at 12:31 pm

thiruvanjoorകളമശ്ശേരി: കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൃത്യമായി കൊടുക്കാന്‍ കഴിയാത്തതിനാല്‍ താന്‍ ശമ്പളം വാങ്ങിച്ചിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കളമശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് തിരുവഞ്ചൂര്‍ താന്‍ ശമ്പളം വാങ്ങാതിരുന്ന കാര്യം വെളിപ്പെടുത്തിയത്. ജീവനക്കാര്‍ക്ക് ഭാഗികമായേ പെന്‍ഷന്‍ കൊടുക്കുന്നുള്ളൂ. ഈ കാര്യത്തില്‍ മനസ്ഥാപമുള്ളതിനാലാണ് താന്‍ ശമ്പളം വാങ്ങാത്തത്്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക ഗുണം ചെയ്യുന്ന പെന്‍ഷന്‍ പദ്ധതിയുടെ കാര്യം എല്‍ഐസിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ധനമന്ത്രി കെ.എം മാണി, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ ഈ പദ്ധതി നടപ്പിലാക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.