Connect with us

Malappuram

നിലമ്പൂര്‍ ഡിപ്പോ ടെര്‍മിനല്‍ ഡിപ്പോ ആക്കും: തിരുവഞ്ചൂര്‍

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോ ടെര്‍മിനല്‍ ഡിപ്പോ ആക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലമ്പൂര്‍ കെ എസ് ആര്‍ ടി സി അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനല്‍ കം ഷോപ്പിഗ് കോംപ്ലക്‌സ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫിസിന്റെ ഉദ്ഘാടനം ഊര്‍ജ വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു.
ഏഴ് കോടി ചെലവില്‍ നിര്‍മിക്കുന്ന ടെര്‍മിനലിന്റെ പണി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും. ഇതോടെ ഇന്റര്‍ സ്റ്റേറ്റ് ഉള്‍പ്പടെ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനാകും. നിലവില്‍ നിലമ്പൂര്‍ ഡിപ്പോയില്‍ 50 ഷെഡ്യുളുകളാണ് സര്‍വീസ് നടത്തുന്നത്്. 2730 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള മഞ്ചേരി സര്‍ക്കിള്‍ വിഭജിച്ചാണ് നിലമ്പൂരില്‍ പുതിയ കെ എസ് ഇ ബി സര്‍ക്കിള്‍ രൂപവത്കരിച്ചത്. 1529 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 18 പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും ഉള്‍പ്പെടുന്ന സര്‍ക്കിളില്‍ രണ്ട് ലക്ഷത്തോളം ഉപഭോക്താക്കളും 600 ജീവനക്കാരും ഉണ്ടാകും.
നിലമ്പൂര്‍ കോടതിപ്പടിയിലാണ് ഓഫീസ്. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷനായിരുന്നു. കെ എസ് ആര്‍ ടി സി മാനെജിംഗ് ഡയറക്ടര്‍ കെ ജി മോഹന്‍ലാല്‍, മുന്‍ എം പി അബ്ദുല്‍ വഹാബ്, കെ എസ് ഇ ബി മാനെജിംഗ് ഡയറക്ടര്‍ എം ശിവശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം വി എ കരീം, ബി ബാബു പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം എ റസാഖ്, കെ എസ് വിജയം, കെ എസ് ഇ ബി ഡയറക്ടര്‍ മുഹമ്മദലി റാവുത്തര്‍, ആര്‍ ഇന്ദു സംസാരിച്ചു.

 

Latest