സമസ്ത ജില്ലാ ജനറല്‍ ബോഡി യോഗം നാളെ

Posted on: February 19, 2014 8:09 am | Last updated: February 19, 2014 at 8:09 am

കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വയനാട് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ കാലത്ത് 11 മുതല്‍ വൈകിട്ട് നാലര വരെ കല്‍പ്പറ്റ ദാറുല്‍ഫലാഹില്‍ നടക്കും. ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദിന്റെ അധ്യക്ഷതയില്‍ നടത്തുന്ന ജനറല്‍ ബോഡി യോഗം ജനറല്‍ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് എം അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ദഅ്‌വത്ത് എന്ന വിഷയത്തില്‍ നടക്കുന്ന ക്ലാസിന് കേന്ദ്ര മുശാവറ അംഗം സി മുഹമ്മദ് ഫൈസിയും തസവ്വുഫ് എന്ന വിഷയത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മഞ്ഞപ്പറ്റ പി ഹംസ മുസ്്‌ലിയാരും നേതൃത്വം നല്‍കും. പുന സംഘടനയും നടക്കും.
താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്്മാന്‍ അല്‍ ബുഖാരി(ഉള്ളാള്‍)യുടെ പേരില്‍ തഹ്്‌ലീലും പ്രാര്‍ഥനയും നടത്തിയ യോഗം സമാപിക്കും.
ഇതു സംബന്ധിച്ച് പി ഹസന്‍ ഉസ്താദിന്റെ അധ്യക്ഷതയില്‍ വെള്ളമുണ്ടയില്‍ ചേര്‍ന്ന യോഗത്തില്‍ എം അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍, കൈപാണി അബൂബക്കര്‍ ഫൈസി, ചെറുവേരി മുഹമ്മദ് സഖാഫി, യു കെ എം അഷ്‌റഫ് സഖാഫി, അയ്യൂബ് സഖാഫി, മുഹമ്മദലി ഫൈസി കണിയാമ്പറ്റ, കെ എസ് മുഹമ്മദ് സഖാഫി എന്നിവര്‍ സംബന്ധിച്ചു. കാലത്ത് 10ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും അംഗങ്ങള്‍ കൃത്യസമയത്ത് രജിസ്ട്രര്‍ ചെയ്യണമെന്നും പ്രസിഡന്റ,് സെക്രട്ടറി എന്നിവര്‍ അറിയിച്ചു.