മര്‍കസ് സമ്മേളനം:സ്വാഗത സംഘ രൂപീകരണം 22 ന്

Posted on: February 18, 2014 9:04 pm | Last updated: February 20, 2014 at 7:30 am

karanthur markazമര്‍കസ് നഗര്‍ : 2014 ഡിസംബര്‍ 18 മുതല്‍ 21 വരെ തിയ്യതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫതിസ്സുന്നിയ്യ മുപ്പത്തി ഏഴാം വാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിക്കുന്നു. ഈ മാസം 22 ന് ശനിയായ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വാഗത സംഘ രൂപീകരണ കണവന്‍ഷനില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍,സയ്യിദ് യൂസുഫുല്‍ ബുഖാരി,സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി ,സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി,സയ്യിദ് അബ്ദുല്‍ ഫത്താഹ് അവലം,സി മുഹമ്മദ് ഫൈസി ,പേരോട് അബ്ദുറഹ്മാന്‍ സഖാഫി,കെ കെ അഹമദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ,വി പി എം വില്ല്യാപ്പള്ളി, തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

ജംഇയ്യത്തുല്‍ ഉലമ,ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ,വിദ്യാഭ്യാസ ബോര്‍ഡ് ,എസ് വൈ എസ്, എസ് എസ് എഫ്, എസ് എംഎ,സംസ്ഥാന ജില്ലാ സാരഥികളും പ്രധാന പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

 

ALSO READ  ആഗോള സഖാഫി സമ്മേളനം; നോളജ് സിറ്റിയിൽ ഒരുക്കങ്ങൾ പൂർത്തിയായി