ഡി എഫ് എഫ്: 12 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങള്‍

Posted on: February 18, 2014 7:49 pm | Last updated: February 18, 2014 at 8:57 pm

dubai food festiwaദുബൈ: ഫെബ്രു 21 മുതല്‍ മാര്‍ച്ച് 15 വരെ നീണ്ടു നില്‍ക്കുന്ന ദുബൈ ഭക്ഷ്യോത്സവത്തില്‍ (ഡി എഫ് എഫ്) മുന്‍ നിര ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പങ്കാളികളാകുമെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ്. സ്ട്രാറ്റജിക് അലയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ സഈദ് മുഹമ്മദ് മിസാം അല്‍ ഫലാസി അറിയിച്ചു.
ലുലു, സ്പിന്നീസ്, കാരിഫോര്‍, യൂണിയന്‍ കോ ഓപ്പ് തുടങ്ങിയ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ 60 ശാഖകളാണ് സഹകരിക്കുന്നത്. നറുക്കെടുപ്പിലൂടെ 12 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ നല്‍കും. ഹൈപ്പര്‍മാര്‍ക്കറ്റില്‍ 250 ദിര്‍ഹം ചെലവു ചെയ്താല്‍ നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയും 50,000 ദിര്‍ഹമാണ് സമ്മാനം ലഭിക്കുമെന്നും സഈദ് മുഹമ്മദ് ഫലാസി അറിയിച്ചു.
ഡി എഫ് എഫിനോടനുബന്ധിച്ചുള്ള കേരള ഭക്ഷ്യോത്സവം ഈ മാസം 20ന് തന്നെ തുടങ്ങും.