ബഹറിന്‍ രാജാവ് ഇന്ന് ഇന്ത്യയില്‍

Posted on: February 18, 2014 9:50 am | Last updated: February 19, 2014 at 12:34 am

bahrine kingന്യൂഡല്‍ഹി: മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഹ്‌റിന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ് അല്‍ ഖലീഫ ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് ദശാബ്ദത്തിന് ശേഷമാണ് ബഹ്‌റിന്‍ ഭരണാധികാരി ഇന്ത്യയിലെത്തുന്നത്. വൈകീട്ട് 5.15ന് പാലം വിമാനത്താവളത്തിലെത്തുന്ന രാജാവിന് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കും. ബുധനാഴ്ച്ച 12.20ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും.

രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ചാണ് ബഹ്‌റിന്‍ രാജാവ് ഇന്ത്യയിലെത്തുന്നത്. നയതന്ത്ര പ്രതിനിധികളും ബഹ്‌റൈനിലെ പ്രമുഖ വ്യക്തികളും മാധ്യമ പ്രവര്‍ത്തകരും അടങ്ങുന്ന ഇരുനൂറോളം അംഗ സംഘമാണ് രാജാവിനെ അനുഗമിക്കുന്നത്.

ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് ബഹ്‌റിന്‍. ബഹ്‌റിനിലെ നൂറുകണക്കിന് ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് രാജാവിന്റെ സന്ദര്‍ശനം.