‘ലഹരിവിമുക്ത കൊടിയത്തൂര്‍’ പദ്ധതി പ്രചാരണത്തിന് തുടക്കമായി

Posted on: February 17, 2014 9:53 am | Last updated: February 17, 2014 at 9:53 am

മുക്കം: ലഹരി മുക്ത ഗ്രാമമെന്ന ലക്ഷ്യവുമായി ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ കൊടിയത്തൂരില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജി എം യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ താമരശ്ശേരി ഡി വൈ എസ് പി ജെയ്‌സണ്‍ കെ അബ്രഹാം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബയോഗങ്ങള്‍, കൗണ്‍സിലിംഗ്, വൈദ്യസഹായം, സ്‌ക്വാഡ് പ്രവര്‍ത്തനം, രാത്രികാല നിരീക്ഷണം തുടങ്ങിയവയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. മഹല്ല് ഖാദി എം എ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി കെ സുരേഷ് ബാബു, പി എ ഷബീര്‍, ജാഫര്‍ പുതുക്കുടി, ഉമര്‍ പുതിയോട്ടില്‍, കെ പി അബ്ദുര്‍റഹ്മാന്‍, എ എം നൗഷാദ്, എ എം മുഹമ്മദലി, പി എം അബ്ദുന്നാസര്‍, കെ എം മുനവിര്‍, പി പി അബ്ദുല്‍ ഹമീദ്, മുജീബ് കുല്ലില്‍ പ്രസംഗിച്ചു.