നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ 108 പേര്‍ കൊല്ലപ്പെട്ടു

Posted on: February 17, 2014 8:35 am | Last updated: February 17, 2014 at 9:48 am

nigeriaഅബൂജ: അരക്ഷിതാവസ്ഥ തുടരുന്ന നൈജീരിയയില്‍ ബോക്കാ ഹറം തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നൈജീരിയയിലെ ഇസ്‌ഗേ ഗ്രാമത്തിലാണ് നരവേട്ട നടന്നത്. ഗ്രാമത്തില്‍ വാഹനങ്ങളില്‍ വന്ന നൂറിലേറെ ആയുധധാരികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഓരോ വീടും കയറിയിറങ്ങിയാണ് ആക്രമകാരികള്‍ കൂട്ടക്കുരുതി നടത്തിയത്. പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈനികര്‍ ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 2001ലാണ് ബോക്കോ ഹറം രൂപീകരിച്ചത്. 2009 മുതലാണ് ഇവര്‍ കനത്ത രീതിയില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ ആരംഭിച്ചത്.