ഊരകം പഞ്ചായത്ത് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനവും സ്‌കൂള്‍ കെട്ടിടോദ്ഘാടനവും

Posted on: February 15, 2014 12:59 pm | Last updated: February 15, 2014 at 12:45 pm

വേങ്ങര: ഊരകം ഗ്രാമ പഞ്ചായത്ത് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനവും കാരാത്തോട് യു പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. കാരാത്തോട് യു പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.
സ്‌കൂളില്‍ പുതുതായി ഐ ടി ലാബും സയന്‍സ് ലാബും പ്രവര്‍ത്തനം തുടങ്ങി. മന്ത്രിമാരായ എ പി അനില്‍കുമാര്‍, പി കെ അബ്ദുറബ്ബ്, എം എല്‍ എമാരായ പി ഉബൈദുല്ല, എം ഉമ്മര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ സി ഗോപി, ഡി പി ഒ. കെ ഇബ്രാഹീം കുട്ടി, പ്രധാനധ്യാപകന്‍ പി ജെ തോമസ്, സ്വാഗതസംഘം അധ്യക്ഷന്‍ എ അഹമ്മദ് കുട്ടി, പി ടി എ പ്രസിഡന്റ് കെ കെ ഉമ്മര്‍, വാര്‍ഡ് മെമ്പര്‍ കെ ഷിന്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.