സാമ്പാര്‍ക്കോട് പാലം തുറന്നു

Posted on: February 15, 2014 10:52 am | Last updated: February 15, 2014 at 10:52 am

03മണ്ണാര്‍ക്കാട്: അഗളി-കടമ്പാറ-ഷോളയൂര്‍ അപ്രോച്ച് റോഡിന് 14 കോടി രൂപ അനുവദിച്ചതായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് സാമ്പാര്‍ക്കോട് പാലം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വാനിപുഴയ്ക്ക് കുറുകെ ചീരക്കടവില്‍ പുതിയപാലം പണിയുന്നതിന്റെ സാധ്യതാ പഠനത്തിന് ആറ് ലക്ഷം രൂപ അനുവദിച്ചു. താവളം മുളളിതോട് റോഡിന് 3.5 കോടിയും അനുവദിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ എ സിറാജുദ്ദീന്‍, സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുളള, മുന്‍ എം എല്‍ എ കല്ലടി മുഹമ്മദ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.