Connect with us

Kerala

നിലമ്പൂര്‍ കൊലപാതകം: പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു

Published

|

Last Updated

മലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്തു. ആരോപണ വിധേയനായ സിഐ സി.എ ചന്ദ്രനെ വീണ്ടും തെളിവെടുപ്പില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തിന് വഴിവെച്ചു.

ആര്യാടന്‍ ഷൗക്കത്തിന്റെ അടുത്ത അനുയായിയും എന്‍ജിഒ അസോസിയേഷന്‍ നേതാവും ഉള്‍പ്പെടെ 3 പേരെയാണ് പോലീസ് ചോദ്യംചെയ്തത്. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതി ബിജുവുമായും അടുത്ത ബന്ധമുണ്ട്. കൊലപാതകം നടന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിജുവുമായി ഏറെനേരം ഫോണില്‍ സംസാരിച്ചവരെയാണ് ചോദ്യംചെയ്യുന്നത്.
സിഐയെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയ കാര്യം അറിയില്ലെന്ന് അന്വേഷണ ചുമതല വഹിക്കുന്ന തൃശൂര്‍ റേഞ്ച് ഐജി എസ് ഗോപിനാഥ് വ്യക്തമാക്കി.

 

Latest