Connect with us

Gulf

മൊബൈല്‍ ഫോണ്‍ തിരിച്ചറിയല്‍ രേഖയാകും

Published

|

Last Updated

ദുബൈ: മൊബൈല്‍ ഫോണ്‍ തന്നെ തിരിച്ചറിയല്‍ രേഖ ആകുന്ന സ്മാര്‍ട്ട് പദ്ധതിക്ക് യു എ ഇയില്‍ തുടക്കമാകുന്നു. അടുത്തവര്‍ഷം മധ്യത്തോടെ പൂര്‍ണ പ്രവര്‍ത്തന ക്ഷമമാകും സിം കാര്‍ഡിനെ തിരിച്ചറിയില്‍ രേഖയാക്കാന്‍ കേന്ദ്ര ബേങ്കിനോടും എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ മന്‍സൂരി അറിയിച്ചു. അതു വഴി മൊബൈല്‍ ഫോണ്‍ ക്രെഡിറ്റ് കാര്‍ഡിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും ധര്‍മം നിര്‍വഹിക്കും.
ഭരണകൂടം മൊബൈല്‍ ഗവണ്‍മെന്റിലേക്ക് പരിവര്‍ത്തിക്കപ്പെടുമെന്ന് കഴിഞ്ഞ മെയില്‍ തന്നെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചിരുന്നു. രണ്ടു ഘട്ടങ്ങളിലായി പദ്ധതി നടപ്പാകും. സര്‍ക്കാര്‍ ഓഫീസുകളെ സാങ്കേതികമായി പുന:ക്രമീകരിക്കുകയാണ് ഒന്നാം ഘട്ടത്തില്‍. ആയിരക്കണക്കിന് ഓഫീസുകള്‍ ഉള്ളതിനാല്‍ ഇത് എളുപ്പമല്ല. ഏഴ് എമിറേറ്റുകളില്‍ 2000ത്തോളം എഞ്ചിനീയര്‍മാരെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇതിനു വേണ്ടി 33 പേജുള്ള ലഘുലേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മന്‍സൂരി പറഞ്ഞു.

Latest