Kerala
സുധീരന്റെ നിയമനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ ഹസ്സന്‍
പത്തനംതിട്ട: വി എം സുധീരനെ കെ പി സി സി അധ്യക്ഷനായി ഹൈക്കമാന്റ് നേരിട്ട് നിശ്ചയിച്ചതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ തുടരുന്നു. പുതിയ കെ പി സി സി പ്രസിഡന്റിന്റെ നിയമനം എല്ലാവരും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഇതില്‍ പരാതിയുണ്ടെന്നും എം എം ഹസ്സന്‍ പറഞ്ഞു.
സംസ്ഥാന നേതാക്കളെ അറിയിക്കാതെ പ്രസിഡന്റിനെ പ്രഖ്യാപിച്ചത് മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. പരാതികള്‍ പരിഹരിക്കുന്നതിനായി എ ഐ സി സി സെക്രട്ടറി ദീപക് ബാബറിയ മുഖ്യമന്ത്രിയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.







