തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാ ഗാന്ധി കേരളത്തിലെത്തി

Posted on: February 14, 2014 4:25 pm | Last updated: February 15, 2014 at 8:15 am

soniya gandhiകൊച്ചി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സംസ്ഥാനത്തെത്തി. പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ സോണിയ ലക്ഷദ്വീപിലേക്ക് പോയി. നാളെ സംസ്ഥാനത്ത് തിരിച്ചെത്തും.

കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, രമേശ് ചെന്നിത്തല, വയലാര്‍ രവി തുടങ്ങിയവര്‍ ചേര്‍ന്ന് സോണിയയെ സ്വീകരിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ അസാനിദ്ധ്യം ശ്രദ്ധേയമായി. മുമ്പ് തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാലാണ് എത്താതിരുന്നതെന്നും നാളെ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.