ഐ പി എല്‍ താര ലേലം: മലയാളിക്ക് ഡിമാന്‍ഡില്ല

Posted on: February 14, 2014 9:01 am | Last updated: February 14, 2014 at 9:01 am

ipl1ബംഗളുരു: ഐ പി എല്‍ താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് ഡിമാന്‍ഡില്ല. ഫാസ്റ്റ് ബൗളര്‍മാരായ പ്രശാന്ത് പരമേശ്വരനും സന്ദീപ് വാര്യറും മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. പ്രശാന്തിനെ 30 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സന്ദീപിനെ 10 ലക്ഷം രൂപക്ക് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും വാങ്ങി. ഇരുവര്‍ക്കും അടിസ്ഥാന വില മാത്രമാണ് ലഭിച്ചത്. എന്നാല്‍ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, പി.പ്രശാന്ത്, റൈഫി വിന്‍സന്റ് ഗോമസ് എന്നിവര്‍ക്കായി ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്തിയില്ല.
കര്‍ണാടകക്ക് വേണ്ടി രഞ്ജി കളിക്കുന്ന മലയാളി താരം കരുണ്‍ നായരെ 75 ലക്ഷം രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. കര്‍ണാടക രഞ്ജി ട്രോഫിയും ഇറാനി ട്രോഫിയും നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് കരണ്‍.
രാജസ്ഥാന്‍ റോയസിന്റെ ലേലംവിളി അതിജീവിച്ച് ഋഷി ധാവനെ മൂന്ന് കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബും രജത് ഭാട്യയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് മൂന്ന് കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സും ആദിത്യ താരെയെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് 1.60 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സും ഈശ്വര്‍ പാണ്‌ഡെയെ 1.2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ധവാല്‍ കുല്‍ക്കര്‍ണിയെ 1.1 കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സും മനീഷ് പാണ്‌ഡെയെ 1.70 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി. കെ. എല്‍ .രാഹുലിനെ ഒരു കോടി രൂപയ്ക്ക് സണ്‍റൈസസ് ഹൈദരാബാദും ഗുര്‍കീരത്‌സിങ്ങിനെ 1.30 കോടി രൂപയ്ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബും ടീമിലെത്തിച്ചു.
പര്‍വേസ് റസൂല്‍ (സണ്‍റൈസസ്95 ലക്ഷം), ഷഹബാസ് നദീം (ഡെയര്‍ ഡെവിള്‍സ്85 ലക്ഷം), പ്രവീണ്‍ താമ്പെ (രാജസ്ഥാന്‍ റോയല്‍സ്10 ലക്ഷം), ശതബ് ജകാതി (റോയല്‍ ചാലഞ്ചേഴ്‌സ്20 ലക്ഷം), യുസ്‌വേന്ദ്ര സിറ്റ് ചാല്‍ (റോയല്‍ ചാലഞ്ചേഴ്‌സ്10 ലക്ഷം), കുല്‍ദീപ് യാദവ് (നൈറ്റ് റൈഡേഴ്‌സ്40 ലക്ഷം),
വിക്രംജിത് നായിക് (രാജസ്ഥാന്‍ റോയല്‍സ്20 ലക്ഷം), ഉന്‍മുക്ത് ചന്ദ് (രാജസ്ഥാന്‍ റോയല്‍സ്65 ലക്ഷം)മാനവേന്ദ്ര ബിസ്ല (നൈറ്റ് റൈഡേഴ്‌സ്60 ലക്ഷം), സി. എം. ഗൗതം (മുംബൈ ഇന്ത്യന്‍സ്20 ലക്ഷം),
രാഹുല്‍ ശുക്ല (ഡെയര്‍ ഡെവിള്‍സ്40 ലക്ഷം), അനുരീത് സിങ് (കിങ്‌സ് ഇലവന്‍20 ലക്ഷം), ഇഖ്ബാല്‍ അബ്ദുള്ള (രാജസ്ഥാന്‍ റോയല്‍സ്65 ലക്ഷം), മിഥുന്‍ മനാസ് (ചെന്നൈ സൂപ്പര്‍ കിങ്‌സ്30 ലക്ഷം), എന്നിവരും രണ്ടാംദിനം ഭേദപ്പെട്ട തുക ലേലത്തിലൂടെ നേടി.