Connect with us

Kerala

നിലമ്പൂര്‍ കൊലപാതകം: അന്വേഷണ സംഘത്തില്‍ നിന്ന് എസ്.ഐയെ മാറ്റി

Published

|

Last Updated

മലപ്പുറം: നിലമ്പൂര്‍ കൊലപാതകത്തിന്റെ അന്വേഷണ സംഘത്തില്‍ നിന്ന് എസ്.ഐ സുനില്‍ പുളിക്കനെ മാറ്റി. അന്വേഷണ സംഘത്തില്‍ നിന്ന് സി.ഐ ചന്ദ്രനെ മാറ്റിയതിനു പിന്നാലെയാണ് പുളിക്കനെയും മാറ്റിയിരിക്കുന്നത്. പുളിക്കനെ തിരൂരിലേക്കാണ് സ്ഥലം മാറ്റിയത്.

കേസന്വേഷണം വഴിതെറ്റിക്കാന്‍ സി.ഐയും എസ്.ഐയും ശ്രമിക്കുന്നുവെന്ന് നാട്ടുകാര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളില്‍ നിന്നും സി.ഐ ചന്ദ്രന്‍ മൊഴിയെടുത്ത സംഭവവും വിവാദമായിരുന്നു.

Latest