തെലങ്കാന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; സഭയില്‍ കുരുമുളക് സ്‌പ്രേ പ്രയോഗം

Posted on: February 13, 2014 12:05 pm | Last updated: February 14, 2014 at 12:20 pm

telangana

ന്യൂഡല്‍ഹി: സീമാന്ധ്രയില്‍ നിന്നുള്ള എം പിമാരുടെ ബഹളത്തിനും ഭീഷണിക്കുമിടെ തെലങ്കാന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ഐക്യ ആന്ധ്രക്കുവേണ്ടി വാദിക്കുന്ന എല്‍ രാജഗോപാല്‍ എം പി സഭയില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിച്ചത് സഭയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് അംഗങ്ങള്‍ക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ചില എം പിമാരെ ആശുപത്രിയിലേക്ക് മാറ്റി.

ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ എം പി സബ്ബം ഹരി സഭയില്‍ ആത്മഹത്യക്കു ശ്രമിച്ചു. മറ്റ് എം പിമാര്‍ ചേര്‍ന്നാണ് ഇയാളെ പിടിച്ചുമാറ്റിയത്. രോഷാകുലരായ എം പിമാര്‍ മൈക്ക് ഒടിക്കുകയും കമ്പ്യൂട്ടര്‍ തകര്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് ആറ് എം പിമാരെ കോണ്‍ഗ്രസ് പുറത്താക്കിയത്. ഈ എം പിമാരാണ് സഭക്കകത്തും പുറത്തും സംഘാര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ മുന്നിലുള്ളത്.