ഒബാമയുടെ ചെലവേറിയ സല്‍ക്കാരം മന്‍മോഹന് വേണ്ടി

Posted on: February 13, 2014 8:07 am | Last updated: February 13, 2014 at 9:13 am

obama and manmohan

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അത്താഴവിരുന്നൂട്ടാനാണ് യു എസ് പ്രസിഡന്റ് ബരാക്ക് ഒബാമ കൂടുതല്‍ പണം ചെലവഴിച്ചതെന്ന് കണക്കുകള്‍. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ കയ്യിലുള്ള രേഖകളിലാണ് ഈ കണക്കുകളുള്ളത്. 2009 നവംബറില്‍ മന്‍മോഹന്‍സിംഗിനായി ഒരുക്കിയ അത്താഴ വിരുന്നില്‍ ഒബാമ ഭരണകൂടം ചെലവാക്കിയത് മൂന്നരക്കോടിയിലേറെ രൂപയാണ്. അഞ്ചര ലക്ഷത്തിലധികം ഡോളര്‍.

അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം അത്താഴ വിരുന്നുകള്‍ക്കു മാത്രമായി ഒബാമ ചെലവാക്കിയത് ഒന്‍പതിലധികം കോടി രൂപയാണ്. സി ബി എസ് ന്യൂസാണ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ നിയമപ്രകാരം ഈ വിവരങ്ങള്‍ക്ക് അപേക്ഷ നല്‍കിയത്. നമ്മുടെ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് വിവരം നല്‍കാന്‍ ഒരു മാസമാണ് സമയമെങ്കില്‍ ഈ വിവരം യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സി ബി സി ന്യൂസിന് ലഭിച്ചത് 13 മാസങ്ങള്‍ക്കുശേഷമാണ്.