സരോജിനി നായിഡുവിന്റെ ജന്‍മദിനത്തില്‍ ഗൂഗിളിന്റെ ഡൂഡില്‍

Posted on: February 13, 2014 7:44 am | Last updated: February 13, 2014 at 8:48 am

naidu

ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന് അവരുടെ ജന്‍മദിനത്തില്‍ ഗൂഗിളിന്റെ ആദരം. ഗൂഗഌന്റെ ഹോംപേജില്‍ ഡൂഡില്‍ നല്‍കിയാണ് നായിഡുവിന് 135ാം ജന്‍മദിനത്തില്‍ ആദരം നല്‍കിയത്. Google ലെ ഒരു ‘ഒ’ സരോജിനി നായിഡുവിന്റെ ചിത്രമാണ് കൊടുത്തത്. എല്‍ എന്ന അക്ഷരത്തിനുപകരം പേനയാണ് കൊടുത്തത്. കവയത്രിയും സ്വാതന്ത്ര്യ സമര സേനാനിയും അതിലുപരി ഇന്ത്യന്‍ ഭരണഘടനാ ശില്‍പികളില്‍ ഒരാളുമാണ് സരോജിനി നായിഡു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറായ ആദ്യ വനിതയുമായ സരോജിനി നായിഡു 1879ലാണ് ജനിച്ചത്.