മലയാളി യുവാക്കളെ ബംഗളൂരുവില്‍ കഴുത്തറുത്ത് കൊന്നു

Posted on: February 12, 2014 10:35 pm | Last updated: February 12, 2014 at 10:35 pm

murderബംഗളൂരു: മലയാളി യുവാക്കളെ ബംഗളൂരുവില്‍ കഴുത്തറുത്തു കൊന്നു. കോട്ടയം സ്വദേശി ബിനോസ്, കണ്ണൂര്‍ സ്വദേശി സോജി തോമസ് എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കര്‍ണാടക ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. ബംഗളൂരുവില്‍ നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള ശിവന സമുദ്ര വനത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം കത്തിച്ച നിലയിലായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കര്‍ണാടക ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.