ബസേലിയസ് മാര്‍ ക്ലിമ്മീസ് സി ബി സി ഐ അധ്യക്ഷന്‍

Posted on: February 11, 2014 12:15 pm | Last updated: February 11, 2014 at 1:00 pm

cardinal mar cleemis

പാലാ: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി ബി സി ഐ) അധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് ബസേലിയസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തു. പാലായില്‍ ചേര്‍ന്ന സി ബി സി ഐ പ്ലീനറി സമ്മേളനത്തിലാണ് പുതിയ മേധാവിയെ തിരഞ്ഞെടുത്തത്. സി ബി സി ഐ അധ്യക്ഷനാവുന്ന ആറാമത്തെ മലയാളിയാണ് മാര്‍ ക്ലിമ്മീസ്. നിവവില്‍ സി ബി സി ഐ വൈസ് പ്രസിഡന്റാണ്. നിലവിലെ അധ്യക്ഷന്‍ മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തിരിഞ്ഞെടുത്തത്. നാലു വര്‍ഷമാണ് അധ്യക്ഷന്റെ പരമാവധി കാലാവധി.