ഇറാഖില്‍ സ്‌ഫോടനത്തില്‍ നിന്ന് സ്പീക്കര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

Posted on: February 11, 2014 10:41 am | Last updated: February 11, 2014 at 11:48 am

iraq speaker

ബാഗ്ദാദ്: ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ ബോംബാക്രമണത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഉസാമ അല്‍ നുജൈഫിയാണ് ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സ്പീക്കറുടെ വാഹനവ്യൂഹം കടന്നുപോയ വഴിയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. നുജൈഫിയുടെ സഹോദരന്‍ അതീല്‍ ഗവര്‍ണറായുള്ള പ്രവിശ്യയില്‍പ്പെട്ട സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ഈ പ്രവിശ്യയില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളുണ്ടാവാറുണ്ട്.

സ്പീക്കറുടെ രണ്ട് അംഗരക്ഷകര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദിലുണ്ടായ മറ്റ് ണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ സൈനികന്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.