പാര്‍ലിമെന്റില്‍ ചോദ്യം ചോദിക്കുന്നതില്‍ കേരള എം പിമാര്‍ മുന്നില്‍

Posted on: February 10, 2014 1:22 pm | Last updated: February 10, 2014 at 1:22 pm

indian-parliament_1ന്യൂഡല്‍ഹി: ചോദ്യം ചോദിക്കുന്നതിലും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിലും കേരളത്തില്‍ നിന്നുള്ള എം പിമാര്‍ മുന്നിലാണെന്ന് റിപ്പോര്‍ട്ട്. പി ആര്‍ എസ് ലജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ കൈവശമുള്ള രേഖകളിലാണ് പാര്‍ലിമെന്റിനുള്ളിലെ എം പിമാരുടെ പ്രകടന മികവില്‍ കേരള എം പിമാര്‍ മുന്നിലാണെന്ന് പറയുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, സംസ്ഥാനങ്ങളാണ് കേരളത്തോടൊപ്പമുള്ള മറ്റ് സംസ്ഥാനങ്ങള്‍.

കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള എം പിമാരേക്കാള്‍ ഹാജര്‍ നിലയില്‍ മുന്നിലുള്ളത് ബീഹാര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള എം പിമാര്‍ക്കാണ്.