കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകനുനേരെ എം എല്‍ എയുടെ കയ്യേറ്റശ്രമം

Posted on: February 9, 2014 7:23 pm | Last updated: February 9, 2014 at 7:23 pm

kannur kayyettamകണ്ണൂര്‍: ബൃന്ദാ കാരാട്ടിനോട് ചോദ്യം ചോദിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നേരെ പയ്യന്നൂര്‍ എം എല്‍ എ സി കൃഷ്ണന്റെ കയ്യേറ്റശ്രമം. സിറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍ നിഖിലിന് നേരെയാണ് എം എല്‍ എ തട്ടിക്കയറിയത്. ടി പി കേസിലെ സി ബി ഐ അന്വേഷണത്തിനെ വി എസ് കത്തയച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സി കൃഷ്ണന്‍ റിപ്പോര്‍ട്ടറെ തള്ളി മാറ്റിയത്. ബൃന്ദ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.