കോണ്‍ഗ്രസുകാര്‍ എന്തിനാണ് പിണറായിയെ പേടിക്കുന്നതെന്ന് ചെന്നിത്തല

Posted on: February 9, 2014 6:11 pm | Last updated: February 9, 2014 at 6:44 pm

chennithalaതൃശൂര്‍: പിണറായി വജയനെ കോണ്‍ഗ്രസില്‍ ആര്‍ക്കും പേടിയില്ലെന്നും എന്തിനാണ് പിണറായിയെ പേടിക്കുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചങ്കുറപ്പുള്ള നേതാക്കന്‍മാര്‍ കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും താക്കോല്‍സ്ഥാനങ്ങളിലില്ലെന്ന് ജനം സംശയിക്കുന്നുണ്ട് എന്ന് കെ സുധാകരന്‍ എം പി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ പ്രസ്താവന.

ടി പി വധക്കേസിലെ പ്രതികളെ സി പി എം ഭയക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കുറ്റവാളികളുടെ മൗലികാവകാശം പറയുന്നവര്‍ ഒരാളുടെ ജീവന്റെ വില മറന്നുപോകരുത്. പിണറായി വിജയന്‍ നടത്തേണ്ടത് കേരളാ രക്ഷാ മാര്‍ച്ചല്ല. വര്‍ഗീയ ശക്തികള്‍ ഒന്നിക്കുന്ന സി പി എമ്മിനെ രക്ഷിക്കാനുള്ള മാര്‍ച്ചാണ്. 2009ന് സമാനാമായ തിരിച്ചടി എല്‍ ഡി എഫിന് ഇത്തവണയും ഉണ്ടാവുമെന്നും ചെന്നിത്തല പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്