ഓക്‌ലന്‍ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

Posted on: February 9, 2014 10:25 am | Last updated: February 10, 2014 at 9:17 am

india-newzilandഓക്‌ലാന്‍ഡ്: ഓക്‌ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്റിന് 40 റണ്‍സ് ജയം. ന്യൂസിലന്‍ഡിനെതിരെ 407 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് നാലാം ദിനം ഒന്‍പതു വിക്കറ്റുകളാണ് നഷ്ടമായത്. ശിഖര്‍ ധവാന്റെ സെഞ്ച്വറിയും വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ച്വറിയും ഇന്ത്യയെ കരകയറ്റുമെന്നു തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ കടപുഴകി വീണു. ഇന്ത്യ 366 റണ്‍സിനെ ഓള്‍ഔട്ടായി. ഇതോടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0 ന് മുന്നിലെത്തി.

ധവാന്‍115 ഉം വിരാട്‌കോഹ്‌ലി 67 ഉം പൂജാര 23 റണ്‍സും നേടി. രവീന്ദ്ര ജഡേജ 26 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ മഹേന്ദ്രസിങ് ധോണി ഒറ്റയ്ക്ക് പട നയിക്കാന്‍ ശ്രമിച്ചെങ്കിലും ടീമിനെ കരകയറ്റാനായില്ല. ധോണി 39 റണ്‍സെടുത്തു. ന്യൂസിലാന്റിനായി ടിം സൗത്തി മൂന്നു വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ടും നീല്‍ വാഗ് നറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.