സാമ്പത്തിക അസന്തുലിതാവസ്ഥ കൂടി: ഐ എം എഫ്‌

Posted on: February 7, 2014 12:30 am | Last updated: February 7, 2014 at 12:30 am

MONITORY FUNDലണ്ടന്‍: അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ ആഗോള വ്യാപകമായി ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസന്തുലിതാവസ്ഥ വര്‍ധിച്ചുവരുകയാണെന്നു അന്താരാഷ്ട്ര നാണ്യ നിധി (ഐഎം എഫ്) എം ഡി ക്രിസ്റ്റീന്‍ ലെഗാര്‍ഡ് പറഞ്ഞു.
ഇന്ത്യയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ കോടീശ്വരന്‍മാരുടെ സമൂഹം 12 ഇരട്ടി വര്‍ധിച്ചു. ഇവരുടെ പക്കലുള്ള മിച്ചം പണം മാത്രം മതിയായിരുന്നു ആ രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനത്തിന്.ലണ്ടനില്‍ റിച്ചാര്‍ഡ് ഡിംബിള്‍ബൈ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. എല്ലാ രാജ്യങ്ങളിലും സാമ്പത്തിക അസന്തുലിതാവസ്ഥ ഉയര്‍ന്നുവരുകയാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയില്‍ ഈ അന്തരം വര്‍ധിച്ചുവരുകയായിരുന്നു.ലോകത്തിലെ പത്തില്‍ ഏഴുപേരും ദാരിദ്രത്തിലാണ്. ലോകത്തിലെ 85 കോടീശ്വരന്‍മാരുടെ മൊത്തം ആസ്തി ലോക ജനസംഖ്യയുടെ പകുതിയുടെ ആസ്തിക്കു തുല്യമാണ്.