എസ് എം എ സംസ്ഥാന ജാഗരണ നേതൃസംഗമം 15 ന് പൊന്നാനിയില്‍

Posted on: February 7, 2014 12:22 am | Last updated: February 7, 2014 at 12:22 am

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജാഗരണ നേതൃസംഗമം 15ന് രാവിലെ 10 മണി മുതല്‍ പൊന്നാനി ശാദിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എസ് എം എ സംസ്ഥാന കൗണ്‍സിലര്‍മാരും ജില്ലാ ഭാരവാഹികളുമാണ് ക്യാമ്പ് പ്രതിനിധികള്‍. സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
അപഗ്രഥനം, സംസ്‌കരണം, ചരിത്രം, അവലോകനം തുടങ്ങിയ നാല് സെഷനുകളിലായി നടക്കുന്ന സംഗമത്തില്‍ നേതാവ്: സമൂഹം കാഴ്ചപ്പാടുകള്‍, സംഘാടകന്‍: ജീവിതം സംസ്‌കരണം, സംഘടന: ചരിത്രം വര്‍ത്തമാനം, പത്താം വാര്‍ഷിക പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, പ്രൊഫ. കെ എം എ റഹീം എന്നിവര്‍ നേതൃത്വം നല്‍കും.