ടി പി വധക്കേസ് പ്രതികളുടെ ബന്ധുക്കള്‍ നിരാഹാരം അവസാനിപ്പിച്ചു

Posted on: February 6, 2014 5:07 pm | Last updated: February 7, 2014 at 12:35 am

Viyyur central jailവിയ്യൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ ഇന്ന് ജയിലിലെത്തി തടവുപുള്ളികളില്‍ നിന്നും മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ സമരം അവസാനിപ്പിച്ചത്.

ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ട്രൗസര്‍ മനോജിന്റെ അനുജന്‍ ബാബു, എം. സി. അനൂപിന്റെ അമ്മ ചന്ദ്രി, കൊടി സുനിയുടെ അമ്മ പുഷ്പ, കിര്‍മാണി മനോജിന്റെ അനുജന്‍ മനീഷ് എന്നിവരായിരുന്നു നിരാഹാരം അനുഷ്ഠിച്ചിരുന്നത്.