സമരം നാലാം ദിവസത്തിലേക്ക്; പോലീസ് രമയുടെ മൊഴിയെടുത്തു

Posted on: February 6, 2014 10:15 am | Last updated: February 6, 2014 at 1:01 pm

Rema..

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരാന്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമ നടത്തുന്ന നിരാഹാര സമരം നാലാം ദിവത്തിലേക്ക് കടന്നു. അതിനിടെ ഇന്നലെ രാത്രി വടകര സി ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ സമരപ്പന്തലില്‍ എത്തിയ പോലീസ് സംഘം രമയുടെ മൊഴി രേഖപ്പെടുത്തി. പരാതിയില്‍ പറഞ്ഞ കാര്യങ്ങളാണ് രമ ആവര്‍ത്തിച്ചത്. പിണറായി വിജയനും പി ജയരാജനും അറിയാതെ ഒന്നും നടക്കില്ലെന്ന് രമ പറഞ്ഞതായാണ് അറിയുന്നത്. തനിക്ക് വധഭീഷണിയുണ്ടെന്നും രമ പോലീസിനോട് പറഞ്ഞു.

അതിനിടെ ഇന്നലെ രാത്രി ഡോക്ടര്‍മാര്‍ രമയുടെ ആരോഗ്യ നില പരിശോധിച്ചു. ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും രമ നിരസിക്കുകയായിരുന്നു. അതിനിടെ രമയെ അറസ്റ്റ് ചെയ്ത് നീക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.