റൊണാള്‍ഡോയെ മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കി

Posted on: February 5, 2014 8:30 pm | Last updated: February 5, 2014 at 8:30 pm

Cristiano Ronaldo holds his head in his hands in penalty shootout, Euro 2012, Portugal v Spainമാഡ്രിഡ്: അത്‌ലറ്റികൊ ബില്‍ബാവോയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മൂന്ന് ലാലിഗ മത്സരങ്ങളില്‍ നിന്നും വിലക്കി. റഫറിയെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറിയതിന് രണ്ട് മത്സരത്തില്‍ നിന്നും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് ഒരു മത്സരത്തില്‍ നിന്നുമാണ് വിലക്കിയത്. ലാലിഗ് അച്ചടക്ക സമിതിയുടേതാണ് നടപടി. ബില്‍ബാവോ താരം ആന്‍ഡര്‍ ഇറ്റുരാസ്പിയുമായുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ക്രിസ്റ്റ്യാനോ മത്സരത്തിന്റെ എഴുപത്തിയാറാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. റഫറി ചുവപ്പ് കാര്‍ഡ് കാട്ടിയപ്പോള്‍ റഫറിയുടെ മുഖത്തിന് കുറുകെ കൈകള്‍ വീശിയാണ് റൊണാള്‍ഡോ കളം വിട്ടത്. റയല്‍ മാഡ്രിഡ്അത്‌ലറ്റികൊ ബില്‍ബാവോ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.