സ്‌ട്രോംഗ് ലൈറ്റ് ഡിടിഎസ് വിപണിയില്‍

Posted on: February 5, 2014 5:57 pm | Last updated: February 5, 2014 at 5:57 pm

726 mp3 2 copyദുബൈ: ലോകത്തിലെ ആദ്യത്തെ ഡിസേര്‍ട്ട് എന്റര്‍ടെയ്‌നര്‍ എമര്‍ജന്‍സി ലാന്റേണ്‍ വിപണിയിലെത്തുന്നു. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സ്‌ട്രോംഗ് ലൈറ്റാണ് സ്‌ട്രോംഗ് ലൈറ്റ് ഡി ടി എസ് എന്ന പേരില്‍ (ഡിസേര്‍ട്ട് ട്രാക്കിംഗ് സിസ്റ്റം) പുതിയ ഉല്‍പ്പന്നവുമായി രംഗത്തുവരുന്നത്.
റെഗുലേറ്റര്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന എല്‍ഇഡി വെളിച്ച സംവിധാനമുള്ള പുതിയ എമര്‍ജന്‍സിയില്‍ എംപി3 (യു.എസ്.ബിയും മെമ്മറി കാര്‍ഡും ഉപയോഗിക്കാവുന്ന) പ്ലേയിംഗ് സംവിധാനവുമുണ്ട്.
വെളിച്ചത്തോടൊപ്പം സംഗീത സാന്ദ്രമായ ഒരന്തരീക്ഷം കൂടി സമ്മാനിക്കുന്ന അസാധാരണ എമര്‍ജന്‍സി ലാന്റേണ്‍ എന്ന പ്രത്യേകത ഇതിനുണ്ടെന്ന് സ്‌ട്രോംഗ് ലൈറ്റ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ അഭിപ്രായപ്പെട്ടു.
സോളാര്‍ പാനല്‍വഴി പ്രവര്‍ത്തിപ്പിക്കാനാകും എന്നതുപോലെ, മൊബൈല്‍ ചാര്‍ജിംഗ് കൂടി ഇതുവഴി ചെയ്യാനാകും.