Connect with us

Gulf

അഭ്യൂഹങ്ങള്‍ പരക്കുന്നത് പ്രതിരോധിക്കാന്‍ അതോറിറ്റി വേണമെന്ന് ദാഹി ദല്‍ഫാന്‍

Published

|

Last Updated

ദുബൈ: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ അഭ്യൂഹങ്ങള്‍ പരക്കുന്നത് തടയാന്‍ രാജ്യവ്യാപക അതോറിറ്റി രൂപീകരിക്കണമെന്ന് ദുബൈ സെക്യൂരിറ്റി ചെയര്‍മാന്‍ ലെഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം.
രണ്ടാം സ്ട്രാറ്റജിക്കല്‍ പ്ലാനിംഗ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാഷണല്‍ കൗണ്‍സില്‍ ആസ്ഥാനത്തായിരുന്നു സമ്മേളനം. യു എ ഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനടക്കം പല പ്രമുഖരും പങ്കെടുത്ത സമ്മേളനത്തിലാണ് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ അനുദിനം പ്രചരിച്ചു കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങളെ തടയാണ് പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്ന് പറഞ്ഞത്. ഇത്തരം സൈറ്റുകളിലൂടെ പലപ്പോഴും പ്രചരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമായേക്കുമെന്നതിനാല്‍ ഇത് ഗൗരവമായി കാണേണ്ടതാണെന്നും ളാഹി ഖല്‍ഫാന്‍ പറഞ്ഞു.