മുസാഫര്‍ നഗര്‍ കലാപം: രണ്ട് പ്രതികള്‍ കീഴടങ്ങി

Posted on: February 4, 2014 5:52 pm | Last updated: February 4, 2014 at 5:52 pm

Muzaffarnagar refugee camp_0മുസാഫര്‍ നഗര്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ മുസാഫര്‍ നഗര്‍ കലാപക്കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. അനുരാഗ്, സന്ദീപ് എന്നീപ്രതികളാണ് മുസാഫര്‍ നഗറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഇരുവരെയും ജഡ്ജി നരേന്ദര്‍ കുമാര്‍ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കലാപത്തിനിടെ വീടും സ്വത്തുക്കളും അഗ്നിക്കിരയാക്കിയ കേസിലെ പ്രതികളാണ് ഇരുവരും.

കഴിഞ്ഞ സ്‌പെതംബറില്‍ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയകലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിരുന്നു.