Connect with us

Palakkad

താജുല്‍ ഉലമ അതുല്യ വ്യക്തിത്വം: കൊമ്പം ഉസ്താദ്

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: താജുല്‍ ഉലമ അതുല്യ വ്യക്തിത്വവും പണ്ഡിതന്മാരുടെ കിരീടവുമായിരുന്നുവെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അനുസ്മരിച്ചു.
ദര്‍സ് രംഗത്തും വൈജ്ഞാനിക മേഖലകളിലും സംഘാടനത്തിലും സമ്പൂര്‍ണത കൈവരിക്കുകയും തിരുനബി സുന്നത്ത് തന്റെ ജീവിതത്തില്‍ പകര്‍ത്തുകയും എല്ലാ സമയത്തും ഇതിനായി കാര്‍ക്കശ്യം പുലര്‍ത്തുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. അവരുടെ വിയോഗം സുന്നി സമൂഹത്തിന് തീരാനഷ്ടമാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോളൂര്‍ മഅ്ദിന്‍ മസ്വാലിഹുസ്സുന്നയുടെ ആഭിമുഖ്യത്തില്‍ നടന്ന താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅ്ദിന്‍ പ്രിന്‍സിപ്പല്‍ ഹംസക്കോയ ബാഖവി കടലുണ്ടി അധ്യക്ഷത വഹിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് നടന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് ത്വയ്യിബ് ജമലുല്ലൈലി, ഹിബത്തുല്ല തങ്ങള്‍ പുലാമന്തോള്‍ നേതൃത്വം നല്‍കി.
അനുസ്മരണ സമ്മേളനത്തില്‍ താജുല്‍ ഉലമയുടെ പൗത്രന്മാരായ സയ്യിദ് ഫള്ല്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഫറോക്ക്, സയ്യിദ് സൈഫുല്ല അല്‍ മശ്ഹൂര്‍ എട്ടിക്കുളം, മുസ്തഫ ബാഖവി തെന്നല, അബൂബക്കര്‍ സഖാഫി മുളയങ്കാവ് അനുസ്മരണ പ്രഭാഷണം നടത്തി.സയ്യിദ് ഉമറുല്‍ ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സയ്യിദ് ഉമര്‍ ജമുലുല്ലൈലി തിരുവേഗപ്പുറ, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് അല്‍ ബുഖാരി, സയ്യിദ് ഹാശിം അല്‍ ബുഖാരി പ്രാര്‍ഥനാ സദസ്സിന് നേതൃത്വം നല്‍കി. അബൂബക്കര്‍ സഖാഫി മുളയങ്കാവ്, സുലൈമാന്‍ മുസ്‌ലിയാര്‍ വീരമംഗലം, അബൂബക്കര്‍ ദാരിമി മോളൂര്‍, ശിഹാബ് സഖാഫി വീരമംഗലം, മുഹമ്മദ് കുട്ടി സഖാഫി, സൈനുല്‍ ആബിദീന്‍ സഅദി, അലി സഖാഫി മഠത്തിപ്പറമ്പ്, ഇബ്‌റാഹീം സഖാഫി മോളൂര്‍ സൈതലവി പൂതക്കാട് സംബന്ധിച്ചു.