മുഖ്യമന്ത്രിയുടെ വൈദ്യുതി ബില്‍ 7.80 ലക്ഷം

Posted on: February 4, 2014 12:26 am | Last updated: February 3, 2014 at 11:27 pm

oommen chandyയു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട് 151918 രൂപ നിലവില്‍ കുടിശ്ശികയുണ്ടെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. 2013 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ആകെ ഉപയോഗിച്ച 1461460 രൂപയുടെ വൈദ്യുതിയില്‍ 1309542 രൂപയാണ് അടച്ചത്.
വൈദ്യുതി ഉപയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് മുന്നില്‍. 2011 ജൂലൈ മുതല്‍ 2012 ഡിസംബര്‍ വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗ വസതിയായ ക്ലിഫ് ഹൗസിലെ വൈദ്യുതി ബില്‍ 780894 രൂപയാണ്. ഏറ്റവും കുറവ് മന്ത്രി കെ ബാബുവാണ്. 84877 രൂപ. മുഖ്യമന്ത്രിക്ക് തൊട്ടുപിറകില്‍ 562537 രൂപയുമായി മന്ത്രി കെ എം മാണിയും തൊട്ടുതാഴെ 425927 രൂപയുമായി അനൂപ് ജേക്കബുമുണ്ട്. ആര്യാടന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവിലെ ബില്‍ 388222 രൂപയാണ്.