‘എല്ലാ മേഖലകളിലും മുന്നിലെത്തും’

Posted on: February 3, 2014 6:03 pm | Last updated: February 3, 2014 at 6:03 pm

UAE-map-editedദുബൈ: എല്ലാ വികസന സൂചികകളിലും ലോകത്ത് ഒന്നാം സ്ഥാനത്തെത്തുകയാണ് യു എ ഇയുടെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ദുബൈ 2013 മാഗസിനില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം. ഭൂമിശാസ്ത്രപരമായ ലോകത്തിന്റെ കേന്ദ്ര സ്ഥാനമാണ് യു എ ഇ. അത് കൊണ്ടു തന്നെ പരിസ്ഥിതി സൗഹൃദ വികസനമാണ് യു എ ഇ നടപ്പാക്കുക. വാണിജ്യത്തിനും വിനോദത്തിനും എത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ അത്തരത്തിലുള്ളവയായിരിക്കും.
പൂര്‍വ കിഴക്കന്‍ പ്രദേശങ്ങളിലെ മധ്യവര്‍ഗം യു എ ഇ വിനോദ സഞ്ചാര കേന്ദ്രമായി കാണുന്നുണ്ട്. ചൈനയെപ്പോലെ യു എ ഇയും വിനോദ സഞ്ചാര ഭൂപടത്തില്‍ മുന്‍ നിരയിലെത്തും. അടിസ്ഥാന സൗകര്യ വികസനം അത്തരത്തിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ യു എ ഇ ഇപ്പോള്‍ തന്നെ പല മേഖലയിലും മുന്‍പന്തിയിലാണെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.