അബുദാബിയില്‍ വന്‍ ലഹരിവേട്ട

Posted on: February 3, 2014 6:01 pm | Last updated: February 3, 2014 at 6:01 pm

abudhabi policeഅബുദാബി: വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്തുകയായിരുന്ന മയക്കു മരുന്നിന്റെ വന്‍ ശേഖരം അബുദാബി പോലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് അഞ്ച് നൈജീരിയക്കാരെ അറസ്റ്റ് ചെയ്തു. നാല് വ്യത്യസ്ത സംഭവങ്ങളിലായാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്ന് പത്ത് കിലോയോളം തൂക്കം വരുന്ന 441 കൊക്കയിന്‍ ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. പ്രത്യേക പ്ലാസ്റ്റിക് പൊതികളിലാക്കി വിഴുങ്ങി അബൂദാബി വിമാനത്താവളം വഴി കടത്താന്‍ ശ്രിമിക്കുന്നതിനിടെയാണ് പിടിക്കപ്പെട്ടത്.
ട്രാന്‍സിറ്റ് യാത്രക്കാരായ പ്രതികളിലൊരാള്‍ക്ക് വയറു വേദനയനുഭവപ്പെടുന്നതായി അറിയിച്ചതിനാല്‍ നേരത്തെ സംശയത്തിന്റെ നിഴലിലായിരുന്ന ഇവരെ കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. സംഘത്തിലെ ഒരാളില്‍ നിന്ന് കൊക്കയിന്റെ ശേഖരം പിടിക്കപ്പെട്ടതിനു പിന്നാലെ ബാക്കിയുള്ളവരില്‍ നിന്ന് മയക്കുമരുന്നിന്റെ വന്‍ ശേഖരം കണ്ടെത്തുകയായിരുന്നു. വ്യത്യസ്ത സമയങ്ങളിലാണ് ഇവര്‍ ബ്രസീലിലെ സാവോപോളോയില്‍ നിന്ന് നൈജീരിയയിലേക്കുള്ള വഴിയില്‍ അബുദാബിയില്‍ എത്തിയതെങ്കിലും എല്ലാവരും ഒരു സംഘത്തിന്റെ ഭാഗമാണെന്ന് അബുദാബി പോലീസ് അറിയിച്ചു.