Connect with us

Malappuram

താജുല്‍ ഉലമ ആത്മീയ ലോകത്തെ വെള്ളിനക്ഷത്രം: കാന്തപുരം

Published

|

Last Updated

മഞ്ചേരി: പണ്ഡിതന്റെ വിയോഗം ലോകത്തിന്റെ മരണമാണെന്ന തത്വം യാഥാര്‍ഥ്യമാക്കുന്നതാണ് താജുല്‍ഉലമയുടെ വിയോഗമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ജീവിതത്തിലെ ഏറ്റവും വലിയ തിരക്കുകള്‍ക്കിടയില്‍ തന്റെ ഇബാദത്തിനും സ്ഥിരമായി ചെയ്യുന്ന വിര്‍ദുകള്‍ക്കും യാതൊരു വിഘ്‌നവുംമില്ലാതെ കൃത്യമായ ചിട്ടയോടെയും അവ നടപ്പിലാക്കിയ ആത്മീയ ലോകത്തെ ജ്വലിക്കുന്ന വെള്ളിനക്ഷത്രമാണ് താജുല്‍ഉലമ. എല്ലാ പ്രതിസന്ധികളിലും പതറാതെ വലിയ മനോദാര്‍ഢ്യതയോടെ ഈ പ്രസ്ഥാനത്തിന് ധീരമായ നേതൃത്വം നല്‍കി വളര്‍ത്തിയെടുത്ത നെടുംതൂണായിരുന്നു ഉള്ളാള്‍ തങ്ങളൊന്നും കാന്തപുരം പറഞ്ഞു. മഞ്ചേരി ജാമിഅ ഹികമിയ്യ ക്യാമ്പസില്‍ നടന്ന താജുല്‍ഉലമ അനുസ്മരണവും മദ്ഹുര്‍റസൂല്‍ പ്രഭാഷണവും നടത്തുകയായിരുന്നു കാന്തപുരം.
സയ്യിദ് യൂസുഫുല്‍ബുഖാരി പ്രാര്‍ഥന നടത്തി. സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സന്ദേശപ്രസംഗം നടത്തി.
ജെ ആര്‍ എഫ് നേടിയ ഹികമിയ്യ ദഅ്‌വ കോളജ് വിദ്യാര്‍ഥി നൗഫല്‍ സഖാഫിക്ക് സയ്യിദ് അലി ബാഫഖി തങ്ങള്‍ അവാര്‍ഡ് നല്‍കി. ഹികമിയ്യ ദഅ്‌വ കോളജില്‍ പുതുതായി നിര്‍മിച്ച കാരക്കുന്ന് മമ്മദ് മുസ്‌ലിയാര്‍ മെമ്മോറിയല്‍ ബ്ലോക്ക് ഡോ. മന്‍സൂര്‍ഹാജി ചെന്നൈ ഉദ്ഘാടനം ചെയ്തു. നിശാഗന്ധി പതിപ്പിന്റെ പ്രകാശനം സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ഓമച്ചപ്പുഴ നാസര്‍ ഹാജിക്ക് നല്‍കി നിര്‍വഹിച്ചു. അഖിലകേരള ബുര്‍ദമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഹികമിയ്യ ശരീഅത്ത് ബുര്‍ദ സംഘത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ഉപഹാരം സമ്മാനിച്ചു.
സുലൈമാന്‍ സഖാഫി മാളിയേക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശൈഖ് സയ്യിദ് കമാലുദ്ദീന്‍ ബിന്‍ അലി, ഡോ. പി എ മുഹമ്മദ്കുഞ്ഞി സഖാഫി, ഡോ. ഫാറൂഖ് നഈമി കൊല്ലം, അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പുറം പ്രസംഗിച്ചു.
സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അന്‍വര്‍ ശിഹാബ് തങ്ങള്‍ പാണക്കാട്, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി ചെങ്ങര, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി സഖാഫി കൊളത്തൂര്‍, സൈതലവി ദാരിമി ആനക്കയം, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്, എം എന്‍ സിദ്ദീഖ്ഹാജി ചെമ്മാട്, ബാവഹാജി തലക്കടത്തൂര്‍, ഒ എം എ റശീദ്ഹാജി സംബന്ധിച്ചു. പ്രൊഫ. കെ എം എ റഹീം സ്വാഗതവും മാനേജര്‍ എന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest