Connect with us

Gulf

ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് തീരാനഷ്ടം

Published

|

Last Updated

ദുബൈ: സമസ്ത പ്രസിഡന്റും ഇന്ത്യന്‍ മുസ്‌ലിം ആത്മീയ നേതാവും ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരുമായ താജുല്‍ ഉലമയുടെ വിയോഗം കേരള മുസ്‌ലിംഗള്‍ക്ക് തീരാനഷ്ടമാണെന്ന് ഐ സി എഫ് മിഡില്‍ ഈസ്റ്റ് കമ്മിറ്റി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
പതിറ്റാണ്ടുകളിലൂടെ അറിവും ആത്മീയതയും കൊണ്ട് മുസ്‌ലിം സമൂഹത്തെ സേവിച്ച താജുല്‍ ഉലമ ആദര്‍ശപരമായ ധീരതയും ദിശാ ബോധവും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയതായും മിഡില്‍ ഈസ്റ്റ് നേതാക്കള്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലുടെ നീളം പ്രത്യേക ഖുര്‍ആന്‍ പാരായണ പ്രാര്‍ത്ഥനാ സദസ്സുകളും സംഘടിപ്പികാന്‍ നേതാക്കള്‍ ഐ സി എഫ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

ഐ സി എഫ്,
ആര്‍ എസ് സി
യു എ ഇ നാഷനല്‍
അബുദാബി: മുസ്‌ലിം കൈരളിക്ക് നികത്താനാവാത്ത വിടവാണ് താജുല്‍ ഉലമയുടെ നിര്യാണമെന്ന് ഐ സി എഫ്, ആര്‍ എസ് സി നാഷണല്‍ കമ്മിറ്റികള്‍ സംയുക്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആത്മീയ മേഖലയില്‍ ഔന്നിത്യം കൈവരിക്കുമ്പോഴും തന്റെ അറിവും അനുഭവങ്ങളും സാധാരണക്കാര്‍ക്ക് പങ്കുവെച്ച് സമൂഹത്തിന്റെ കൂടെ നിന്നവരായിരുന്നു താജുല്‍ ഉലമയെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. സുന്നി പ്രാസ്ഥാനിക ശക്തി ഇത്ര ശക്തിപ്പെടുത്തുന്നതില്‍ തങ്ങളുടെ നിശ്ചയദാര്‍ഢ്യവും ആദര്‍ശ ധീരതയും വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മുഴുന്‍ ശാഖകളിലും പ്രത്യേക പ്രാര്‍ഥനാ സദസുകള്‍ സംഘടിപ്പിക്കാന്‍ നേതാക്കള്‍ പ്രവര്‍ത്തകരോടഭ്യര്‍ത്ഥിച്ചു.

ദുബൈ മര്‍കസ്
ദുബൈ: ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ ഐ സി എഫ് ദുബൈ സെന്‍ട്രല്‍ കമ്മിറ്റി, ദുബൈ മര്‍കസ് കമ്മിറ്റി അനുശോചിച്ചു. ഇന്ന് (ഞായര്‍) രാത്രി ഒമ്പതിന് ദുബൈ മര്‍കസ് ആസ്ഥാനത്ത് മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും നടക്കും.

സഅദിയ്യ ദുബൈ
ദുബൈ: ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് പൊതുവിലും സഅദിയ്യ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ചും വന്‍ നഷ്ടമാണ് ഉള്ളാള്‍ തങ്ങളുടെ നിര്യാണമെന്ന് സഅദിയ്യ ദുബൈ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സഅദിയ്യ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ സംബന്ധിച്ചു.
ദുബൈ: ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ അല്‍ മഖര്‍ ദുബൈ, മഅ്ദിന്‍ അക്കാദമി ദുബൈ, സിറാജുല്‍ ഹുദ ദുബൈ കമ്മിറ്റികള്‍ അനുശോചിച്ചു.

ഐ സി എഫ് അബുദാബി
അബുദാബി: ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ ഐ സി എഫ് അബുദാബി സെന്‍ട്രല്‍ അനുശോചിച്ചു.

ഐ സി എഫ് റാസല്‍ഖൈമ
റാസല്‍ ഖൈമ: ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ ഐ സി എഫ് റാസല്‍ ഖൈമ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.

ഐ സി എഫ് ദൈദ്
ദൈദ്: ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ ദൈദ് ഐ സി എഫ്, ആര്‍ എസ് സി അനുശോചിച്ചു. മുഹമ്മദ് ആറ്റക്കോയ തങ്ങള്‍, അബൂബക്കര്‍ മദനി സംബന്ധിച്ചു.

ഐ സി എഫ് അല്‍ ഐന്‍
അല്‍ ഐന്‍: ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ അല്‍ ഐന്‍ സെന്‍ട്രല്‍ ഐ സി എഫ്, ആര്‍ എസ് സി സംയുക്ത യോഗം അനുശോചിച്ചു. പി പി എ കുട്ടി ദാരിമി, വി സി അബ്ദുല്ല സഅദി, ഹംസ മുസ്‌ലിയാര്‍, ഉസ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആദര സൂചകമായി യൂനിറ്റ് സെന്‍ട്രല്‍ തലങ്ങളിലെ ഇന്നത്തെ (ഞായര്‍) മുഴുവന്‍ പരിപാടികളും മാറ്റിവെച്ചു. മദ്‌റസക്ക് അവധി നല്‍കി. വൈകിട്ട് 7.30നു മുഅ്തറള് സെന്ററില്‍ അനുസ്മരണ പരിപാടിയും ഖത്മുല്‍ ഖുര്‍ആനും മയ്യിത്ത് നിസ്‌കാരവും നടക്കും.

ഐ സി എഫ് ഷാര്‍ജ
ഷാര്‍ജ: ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ ഐ സി എഫ് ഷാര്‍ജ അനുശോചിച്ചു. തങ്ങളുടെ പേരിലുള്ള മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും ഇന്ന് രാത്രി ഒമ്പതിന് റോള ഗുവൈര്‍ മാര്‍ക്കറ്റിനു സമീപമുള്ള മസ്ജിദില്‍ നടക്കും.

ഐ സി എഫ് അജ്മാന്‍
അജ്മാന്‍: ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ ഐ സി എഫ് അജ്മാന്‍ സെന്‍ട്രല്‍ അനുശോചിച്ചു.

കെ എം സി സി
ദുബൈ: മുസ്‌ലിം കേരളത്തിന് വൈജ്ഞാനികവും ആത്മീയവുമായ നേതൃത്വം നല്‍കിയ ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ ദുബൈ കെ എം സി സി അനുശോചിച്ചു. പ്രസിഡന്റ് പി കെ അന്‍വര്‍ നഹ, ആക്ടിംഗ് ജന. സെക്രട്ടറി നാസര്‍ കുറ്റിച്ചിറ, ട്രഷറര്‍ ടി പി മഹ്മൂദ് ഹാജി സംബന്ധിച്ചു.
ദുബൈ: കേരളത്തിലെയും കര്‍ണാടകത്തിലെയും ആത്മീയ മേഖലയില്‍ സൂര്യതേജസായിരുന്നു ഉള്ളാള്‍ തങ്ങളെന്ന് യു എ ഇ, കെ എം സി സി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര, വൈസ് പ്രസിഡന്റ് നിസാര്‍ തളങ്കര അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ദുബൈ ഐ എം സി സി
ദുബൈ: കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ മുസ്‌ലിം മത വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമസ്ത കേരള സുന്നി ജമിയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാളിന്റെ നിര്യാണത്തില്‍ ദുബൈ ഐ എം സി സി ദുഃഖം രേഖപ്പെടുത്തി.
സമുദായം പ്രസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം സമുദായത്തോടൊപ്പം നിന്ന മഹാ വ്യക്തിത്ത്വത്തിനുടമയായിരുന്നു തങ്ങളെന്നും ഐ എം സി സി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

അയ്യായ പ്രവാസി
ക്ഷേമനിധി
ദുബൈ: ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ അയ്യായ പ്രവാസി ക്ഷേമ നിധി ഡയക്ടര്‍ ബോര്‍ഡ് അനുശോചിച്ചു.

ഐ സി എഫ്
നാഷനല്‍ പെയിന്റ്
ഷാര്‍ജ: ഐ സി എഫ് നാഷണല്‍ പെയ്ന്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാത്രി 8.45ന് കല്‍ബ റോഡിലെ മദീന സൂപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള ഫാമിലി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ഉള്ളാള്‍ തങ്ങള്‍ അനുസ്മരണവും പ്രാര്‍ഥനാ സദസും നടക്കും. മടവൂര്‍ അബ്ദുറഹ്മാന്‍ ബാഖവി നേതൃത്വം നല്‍കും. ഫോണ്‍: 050 5976458.

കര്‍ണാടക കള്‍ച്ചറല്‍
ഫൗണ്ടേഷന്‍
ദുബൈ: കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ യു എ ഇ നാഷനല്‍ കമ്മിറ്റി ഭാരവാഹികളായ ശൈഖ് ബാവ ഹാജി മംഗലാപുരം, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ഇഖ്ബാല്‍ കാജൂര്‍, അബ്ദുല്‍ ജലീല്‍ നിസാമി, മഹ്ബൂബ് സഖാഫി കിനിയ അനുശോചിച്ചു.

യു എ ഇ മദനീസ് അസോ.
ദുബൈ: ആത്മീയ നേതാവും മുസ്‌ലിം ലോകത്തിന്റെ ആശ്രയ കേന്ദ്രവുമാണ് ഉള്ളാള്‍ തങ്ങളുടെ വിയോഗത്തോടെ നഷ്ടമായതെന്ന് യു എ ഇ മദനീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. മുഹമ്മദ് മദനി ചപ്പാരപ്പടവ്, മജീദ് മദനി മേല്‍മുറി, അലി മദനി കാവനൂര്‍, റസാഖ് മദനി സംബന്ധിച്ചു.

മാടവന ഇബ്രാഹിം കുട്ടി
മുസ്‌ലിയാര്‍
അബുദാബി: സുന്നീ കൈരളിയുടെ ആത്മീയ ജ്യോതിസ്സും തണല്‍ വ്യക്ഷവുമാണ് സയ്യിദ് ഉള്ളാള്‍ തങ്ങളുടെ വിയോഗത്താല്‍ നഷ്ടമായതെന്ന് സമസ്ത തൃശ്ശൂര്‍ ജില്ല ട്രഷററും ജാമിഅ അസീസിയ്യ പ്രസിഡന്റുമായ മാടവന ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

പി കെ ബാവ ദാരിമി
അബുദാബി: ജീവിതത്തിന്റെ സായം സന്ധ്യയിലും ഇസ്‌ലാമിക ചര്യകളില്‍ യാതൊരു മുടക്കവും വരുത്താതെ കര്‍മങ്ങള്‍ മഹദ് വ്യക്തിത്വമായിരുന്നു ഉള്ളാള്‍ തങ്ങളെന്ന് പി കെ ബാവ ദാരിമി അനുസ്മരിച്ചു.