പ്രതികളുടെ ജയില്‍ മാറ്റത്തിന് പിന്നില്‍ ഗൂഢാലോചന: പിണറായി

Posted on: February 2, 2014 4:39 pm | Last updated: February 2, 2014 at 4:39 pm

pinarayiആലപ്പുഴ: ടി പി വധക്കേസ് പ്രതികളെ ജയില്‍ മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജയില്‍ മാറ്റത്തിന് പിന്നില്‍ രമേശ് ചെന്നിത്തലക്ക് പങ്കുണ്ടോ എന്ന് വ്യക്തമാക്കണം. ചെന്നിത്തലയുടെ പങ്ക് അന്വേഷിക്കണമെന്നും ജയില്‍ മേധാവിക്കും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം കേരള രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി അമ്പലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജയില്‍ ഡി ജി പി സെന്‍കുമാറിനെ പിണറായി രൂക്ഷമായ വിമര്‍ശിച്ചു. കള്ളക്കടത്ത് കേസിലെ പ്രതി ഫയാസിന് പി മോഹനനുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ജയില്‍ ഡി ജി പി ശ്രമിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. തടവുകാര്‍ക്ക് മര്‍ദനമുണ്ടായപ്പോള്‍ സി പി എം മുമ്പും പ്രതികരിച്ചിട്ടുണ്ട്. നക്‌സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടപ്പോള്‍ സി പി എം പ്രതികരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.