ടി പി വധം: സി ബി ഐ അന്വേഷണകാര്യത്തില്‍ നിയമോപദേശ് ലഭിച്ചു

Posted on: February 2, 2014 12:29 pm | Last updated: February 2, 2014 at 12:30 pm

tp slugടി പി വധം: സി ബി ഐ അന്വേഷണകാര്യത്തില്‍ നിയമോപദേശ് ലഭിച്ചു
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന അന്വേഷണം സി ബി ഐയ്ക്ക് വിടുന്ന കാര്യത്തില്‍ നിയമോപദേശം ലഭിച്ചതായി ഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശം സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

നിയമോപദേശം ലഭിച്ച ശേഷം ചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സി ബി ഐ അന്വേഷണം നടത്തുന്നതിന് തടസമില്ലെന്ന നിയമോപദേശമാണ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ നല്‍കിയത് എന്നാണ് സൂചന.