ടി പി കേസ് പ്രതികള്‍ക്ക് മര്‍ദനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Posted on: February 1, 2014 2:07 pm | Last updated: February 2, 2014 at 3:27 am

Viyyur central jailവിയ്യൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  പ്രതികളുടെ ചികിത്സാ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഈ മാസം 17ന് കമ്മീഷന് മുമ്പാകെ ഹാജരാക്കാന്‍  ജയില്‍ സൂപ്രണ്ടിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മര്‍ദനമേറ്റെന്ന പരാതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ജയില്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ച കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.