അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസ് ഇന്ന്

Posted on: February 1, 2014 12:26 am | Last updated: February 1, 2014 at 12:26 am

മര്‍കസ് നഗര്‍ : മാസാന്ത അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസും ബുര്‍ദ പാരായണവും ഇന്ന് മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം നാലു മണിക്ക് ബുര്‍ദ പാരായണം ആരംഭിക്കും , മഗ് രിബ് നിസ്‌കരാനന്തരം നടക്കുന്ന അഹ്ദലിയ്യ ദിക്ര്‍ സ്വലാത്ത് മജ്‌ലിസിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും, സയ്യിദ് അലി ബാഫഖി തങ്ങള്‍, സി മുഹമ്മദ് ഫൈസി, എ പി മുഹമ്മദ് മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ,തുടങ്ങി പ്രമുഖ സാദാത്തുക്കള്‍ ഉസ്താദുമാര്‍ സംബന്ധിക്കും. തത്സമയം മര്‍കസ് ലൈവ് സംപ്രേക്ഷണം ചെയ്യും .