ടി പി വധം: സി ബി ഐ അന്വേഷണമാവാമെന്ന് നിയമോപദേശം

Posted on: January 30, 2014 6:38 pm | Last updated: January 31, 2014 at 7:30 am

tp-chandrasekaran-350x210കൊച്ചി: ടി പി വധക്കേസില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐ അന്വേഷണമാവാമെന്ന് സര്‍ക്കാറിന് നിയമോപദേശം. ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നല്‍കിയത്. അതിനിടെ ടി പി വധക്കേസിലെ പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ജയില്‍ ഡി ജി പി ഉത്തരവിട്ടു. പി കെ കുഞ്ഞനന്തന്‍, കെ സി രാമചന്ദ്രന്‍ എന്നിവരൊഴികെയുള്ള പ്രതികളെയാണ് ജയില്‍ മാറ്റുക.

ഗൂഢാലോചന പുറത്തുകൊണ്ടുവരന്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി മൂന്നിന് കെ കെ രമ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് സി ബി ഐ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.